കൊച്ചി: കേന്ദ്രം അരി നല്‍കിയിട്ടും അത് ജനങ്ങളിലെത്തിക്കാന്‍ ഇടതു സര്‍ക്കാരിനു കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. അരി വിതരണം സുഗമമാക്കാന്‍ വ്യാപകമായി അരിക്കടകള്‍ തുടങ്ങണമെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.
സംസ്ഥാനം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. ഐഎഎസുകാരും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഭരണ സ്തംഭനത്തിന് ഇടയാക്കി.
സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഭീതിയുടെ നിഴലിലാണ് .വിജിലന്‍സ് ഡയറക്ടറുടെ അപ്രീതിക്ക് പാത്രമാകുന്നവര്‍ക്കെതിരെ കേസ് എടുക്കുന്ന സ്ഥിതിയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.
പദ്ധതിവിഹിതത്തിലെ 80 ശതമാനവും ചിലവഴിക്കാന്‍ സര്‍ക്കാരിനായിട്ടില്ല . രണ്ട് മാസമായി പദ്ധതി അവലോകനത്തിനായി യോഗം ചേര്‍ന്നിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.