കണ്ണൂര്‍: ചെഗുവേരയെ കുറിച്ച് താന്‍ പറഞ്ഞത് സംബന്ധിച്ച് ആശയസംവാദത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. ബി.ജെ.പി ഉത്തരമേഖലാ പ്രചാരണയാത്രയ്ക്ക് കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രണ്ടുമാസം കൊണ്ട് എഴുന്നൂറോളം ആഫ്രിക്കന്‍ കറുത്തവര്‍ഗക്കാരെ കൂട്ടക്കൊല ചെയ്ത ചെ ഗുവേരയെയാണ് കേരളത്തിലെ സി.പി.എമ്മുകാര്‍ ആരാധിക്കുന്നത്. നവോത്ഥാനനായകര്ക്കൊപ്പമല്ല, ഹിറ്റലറുടെയും മുസ്സോളിനിയുടെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ചെ ഗുവേരയുടെ ചിത്രം വയ്ക്കേണ്ടത്. ഇക്കാര്യം പറഞ്ഞാല്‍ അസഹിഷ്ണുത കാട്ടുന്ന സി.പി.എമ്മും കോടിയേരി ബാലകൃഷ്ണനും ആശയസംവാദത്തിന് തയ്യാറുണ്ടോ എന്ന് എ.എന്‍.രാധാകൃഷ്ണന് വെല്ലുവിളിച്ചു.
കണ്ണൂരില്‍ നടന്ന സ്വീകരണ സമ്മേളനം ബി.ജെ.പി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള നായിക്ക്, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.