ന്യൂഡൽഹി: ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഭാരതസൈന്യത്തോടൊപ്പം ഇക്കുറി യു.എ.ഇയുടെ പ്രതിരോധസേനയും. 2016ലെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് സൈന്യവും ഭാരതമണ്ണിൽ പരേഡ് ചെയ്തിരുന്നു.
യു.എ.ഇ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ മുഖ്യാതിഥിയാകുന്ന ചടങ്ങിലാണ് അറബ് സൈന്യവും ചരിത്രത്തിലാദ്യമായി ഭാരതമണ്ണിൽ പരേഡ് ചെയ്യുക. മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാൻ യു.എ.ഇയുടെ സായുധസേനയുടെ പരമാധികാരി കൂടിയാണ്.
ഈ സന്ദർശനം ഭാരതവും യു.എ.ഇയുമായുളള നയതന്ത്രസൗഹൃദത്തിന് പുതിയ ഒരു നാഴികക്കല്ലാകുമെന്നാണ് നയതന്ത്ര വിദഗ്ദ്ധർ വിലയിരുത്തുന്നത്.