ഭീം ആപ്പിന് പത്ത് ദിവസത്തിനുള്ളിൽ 1കോടി ഡൗണ്‍ലോഡുകള്‍

ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ഭീം ആപ്പിന്റെ ഡൗണ്‍ലോഡ് 1കോടി കവിഞ്ഞു. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ ആപ്പിന്റെ ഡൗണ്‍ലോഡുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തുഷ്ടി പ്രകടിപ്പിച്ചു.

ഇടപാടുകള്‍ വേഗത്തിലും സുഗമവുമാക്കാന്‍ കഴിഞ്ഞതിലൂടെ യുവാക്കള്‍ക്കിടയില്‍ ഭീം ആപ്പ് വളരെ പ്രിയങ്കരമായെന്നും ട്വീറ്റിൽ പറയുന്നു. വ്യാപാരികള്‍ക്കും ഈ ആപ്പ് പ്രയോജനപ്രദമാണ്. അഴിമതിയുടെയും കള്ളപ്പണത്തിന്റെയും ഭീഷണി അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ഭീം ആപ്പെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്യാമ്പില്‍ മോശം ഭക്ഷണം: ബിഎസ്എഫ് ജവാന്റെ പരാതിയില്‍ രാജ്‌നാഥ് സിംഗിന്റെ നടപടി

Next Story »

വിദേശത്തെ പുതുവത്സര അവധിക്ക് ശേഷം രാഹുല്‍ മടങ്ങിയെത്തി

HAPPENING NOW

%d bloggers like this: