ട്രംപിന്‍റെ മരുമകൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവാകും

വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മരുമകൻ ജറെഡ് കുഷ്യനറിനെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായി നിയമിക്കാൻ നീക്കം. ബിസിനസുകാരനായ ജറെഡ് കുഷ്യനറാണ് ട്രംപിന്‍റെ സ്വത്ത് വകകൾ എല്ലാം കൈകാര്യം ചെയ്യുന്നത്. കൂടാതെ ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ നിറസാന്നിധ്യം കൂടിയായിരുന്നു ജറെഡ് കുഷ്യനർ.

എന്നാൽ നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. നിയമനം സ്വജനപക്ഷപാതവും നിയമ ലംഘനവുമാമെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിച്ചു. മരുമകനെ നിയമിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നതിൽ വിശദീകരണം നൽകണമെന്നും ഡെമോക്രാറ്റിക് പാർട്ടി ആവശ്യപ്പെട്ടു.

അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് മുലായം

Next Story »

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി

HAPPENING NOW

%d bloggers like this: