ന്യൂഡൽഹി : ഒഡിഷയിൽ റെയിൽവേ സ്റ്റേഷനിൽ ഭിന്നശേഷിക്കാരെ മർദ്ദിച്ച രണ്ട് ആർ. പി എഫ് ഉദ്യോഗസ്ഥരെ മന്ത്രി സുരേഷ് പ്രഭു സസ്പെൻഡ് ചെയ്തു. ഒഡിഷയിലെ ബാലസോർ സ്റ്റേഷനിലാണ് മർദ്ദനം നടന്നത്.
കഴിഞ്ഞ ജനുവരി 3 ന് നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടിരുന്നു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മന്ത്രി സുരേഷ് പ്രഭു ഉത്തരവിടുകയായിരുന്നു