മാനന്തവാടി: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ ഒരുങ്ങുന്ന വയനാട് റെയില്‍വേ പാത അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആക്ഷേപം. നഞ്ചങ്കോട് -നിലമ്പുര്‍ റെയില്‍ പാതയ്ക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുക്കുമ്പോള്‍ പ്രാരംഭ നടപടികള്‍ക്കായുള്ള തുക പോലും സംസ്ഥാന സര്‍ക്കാര്‍ നല്കാന് തയ്യാറായിട്ടില്ല. ഇതിനായി നടത്തുന്ന ചര്‍ച്ചകള്‍ സംസ്ഥാനം പ്രഹസനമാക്കി മാറ്റുകയാണെന്നും ബിജെപി ജില്ലാ നേതാക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞ റെയില്‍വേ ബഡ്ജറ്റില്‍ അനുമതി ലഭിക്കുകയും കമ്പനി രൂപീകരിച്ച് സംയുക്ത സംരംഭമായി നിര്‍മ്മിക്കാന്‍ കേന്ദ്ര -സംസ്ഥാന സര് ക്കാരുകള് ധാരണയാവുകയും ചെയ്ത പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം നീളുന്നത്. പദ്ധതിയുടെ 50 ശതമാനം തുക കേന്ദ്ര സര്‍ക്കാരും ബാക്കി കമ്പനിയിലൂടെ കണ്ടെത്താമെന്നുമായിരുന്നു ധാരണ. 168 കിലോമീറ്റര്‍ നീളം വരുന്ന പാതയ്ക്ക് 3500 കോടി രൂപ ചിലവ് വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നിര്‍മ്മാണം തുടങ്ങണമെങ്കില്‍ അന്തിമ സര്‍വ്വെയും വിശദമായ പദ്ധതി രേഖയും തയ്യാറാക്കണം. ഇതിനായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ എട്ട് കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പദ്ധതി നിര്‍മ്മാണ ചുമതലയുള്ള ഡിഎംആര്‍സി ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ നല്‍കണമെന്നു ആശ്യപ്പെട്ടെങ്കിലും ആറു മാസം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്.
പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഹസന ചര്‍ച്ചകളാണ് നടത്തുന്നതെന്നും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍വ്വെ നടത്താന്‍ തുക നല്കി പദ്ധതി വേഗത്തിലാക്കാനാണ് ശ്രമിക്കേണ്ടതെന്നും ബിജെപി ആവശ്യപ്പെട്ടു. പദ്ധതി യാഥാര്‍ഥ്യമാകുകയാണെങ്കില്‍ മലയോര ജില്ലയായ വയനാടിന്റെ വികസനത്തില്‍ വന്‍ കുതിപ്പായിരുന്നു സാദ്ധ്യമാകുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ മന്ദഗതിയിലുളള സമീപനം മൂലം മലയോര ജനതയുടെ പ്രതീക്ഷകള്‍ കൂടി അസ്തമിക്കുകയാണ്.