തിരുവനന്തപുരം: വ്യാപാരികള്‍ നിര്‍ബന്ധമായി ജിഎസ്ടി രജിസ്ട്രേഷന് നടത്തണമെന്ന് സംസ്ഥാന വാണിജ്യ നികുതി വകുപ്പ്. ജിഎസ്ടി നിയമം പ്രാബല്യത്തില്‍ വരുന്നതിന് മുന്നോടിയായിട്ടാണ് നടപടിയെന്നും വകുപ്പ് വ്യക്തമാക്കി. ഈ മാസം 15 ആണ് രജിസ്ട്രേഷന് നടത്താനുളള അവസാന തീയതി.
രാജ്യവ്യാപകമായി നടത്തുന്ന നടപടിക്കെതിരെ പ്രചാരണം നടത്തുന്ന വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വാണിജ്യ നികുതി വകുപ്പ് കമ്മിഷണര്‍ ഡോ. രാജന് എന്‍. ഖൊബ്രഗഡെ മുന്നറിയിപ്പ് നല്കി. നിയമം പാസായതിന് ശേഷം മതി രജിസ്ട്രേഷന് എന്ന നിലപാട് കൈക്കൊണ്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
ജി.എസ്.ടി മുന്നൊരുക്കങ്ങളുടെ ഭാഗമാണ് രജിസ്ട്രേഷന് നടപടിയെന്നും അതുകൊണ്ട് തന്നെ ഇത് പാലിക്കേണ്ടതുണ്ടെന്നും രാജന് എന്‍. ഖൊബ്രഗഡെ വ്യക്തമാക്കി.