ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനേത്തുടർന്ന് ഉത്തരേന്ത്യയിൽ തീവണ്ടിഗതാഗതം തലവേദനയാകുന്നു. മിക്ക ട്രെയിനുകളും വൈകിയാണോടുന്നത്. ഇന്നു മാത്രം 41 തീവണ്ടികൾ വൈകി. അഞ്ചെണ്ണം റദ്ദു ചെയ്തു.
നോർത്തേൺ റയിൽവേയുടെ സർവ്വീസുകളാണ് തടസ്സം നേരിടുന്നത്. വ്യോമഗതാഗതവും പലപ്പോഴും റൺവേ കാണാൻ കഴിയാത്തതിനേത്തുടർന്ന് വൈകുകയോ റദ്ദു ചെയ്യുകയോ ചെയ്യുന്നുണ്ട്. ആകെ 14 തീവണ്ടികളുടെ സമയം പുനഃക്രമീകരിച്ചതായും റെയിൽവേ അറിയിച്ചു.
സാരായ് രോഹില്ല – ചെന്നൈ സെൻട്രൽ ജി.ടി എക്സ്പ്രസ്സ്, ന്യൂഡൽഹി – ചെന്നൈ തമിഴ്നാട് എക്സ്പ്രസ്സ്, ന്യൂഡൽഹി-ഇസ്ലാംപൂർ മഗഥ് എക്സ്പ്രസ്സ്, ന്യൂഡൽഹി-ജയനഗർ സ്വതന്ത്ര സേനാനി എക്സ്പ്രസ്സ് എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.