തിരുവനന്തപുരം: അഞ്ചല്‍ രാമഭദ്രന് വധക്കേസിലെ പ്രതി സിപിഎം ഏരിയ സെക്രട്ടറി പി.എസ് സുമന് കീഴടങ്ങി. സിപിഎം അഞ്ചല്‍ ഏരിയ സെക്രട്ടറിയാണ് സുമന്. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് കീഴടങ്ങിയത്.
തിരുവനന്തപുരം സിബിഐ ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി .നേരത്തെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റഗം എസ് ജയമോഹന്, ജില്ലാ കമ്മിറ്റിയംഗം കെ. ബാബുപണിക്കര്‍, മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫംഗം മാക്സണ്‍, തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു.
2010 ലാണ് ഐഎന്‍ടിയുസി നേതാവും കോണഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്ന രാമഭദ്രന് കൊല്ലപ്പെടുന്നത്.