സന്നിധാനം: ശബരിമലയില്‍ പൊലീസുകാര്‍ക്ക് സൗജന്യ ആയൂര്‍വ്വേദ ചികിത്സ. പതിനെട്ടാംപടിയിലും മറ്റും കഠിനജോലി ചെയ്യുന്ന പോലീസുകാര്‍ക്കാണ് സന്നിധാനത്തെ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ സൗജന്യ ചികിത്സ ഒരുക്കിയിരിക്കുന്നത്.
പതിനെട്ടാംപടി, സോപാനം എന്നിവിടങ്ങളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കര്‍മനിരതരായ പൊലീസുകാരുടെ ശാരീരിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സൗജന്യ ചികിത്സ ആരംഭിച്ചത്. മിനിറ്റില്‍ 80 മുതല്‍100 ഭക്തരെയാണ് പതിനെട്ടാം പടിയിലൂടെ കടത്തി വിടുന്നത്. തിരക്കിട്ട ജോലിക്കിടയില്‍ പോലീസുകാര്‍ക്ക് പരിക്ക് പറ്റുന്നതു പതിവാണ്. ഈ സാഹചര്യമാണ് സൗജന്യ ചികിത്സയെക്കുറിച്ച് ചിന്തിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ആദ്യ ദിനത്തില്‍ തന്നെ നിരവധി പോലീസുകാര്‍ ചികിത്സ പ്രയോജനപ്പെടുത്തി. ഉളുക്ക്, ചതവ്, പേശിവലിവ് തുടങ്ങിയവയ്ക്കെല്ലാം ചികിത്സ പ്രയോജനകരമാണെന്ന് പൊലീസുകാരും പറയുന്നു. ഡ്യൂട്ടി കഴിയുന്ന സമയങ്ങളിലാണ് ചികിത്സ. സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ഇത്തരത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ആശുപത്രി അധികൃതര്‍.