കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെ വിജലന്‍സ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ വിജിലൻസ് ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്.
ഒരുകോടി 19 ലക്ഷം രൂപ അനധികൃതമായി സംബാധിച്ചതായാണ് വിജലന്‍സ് കേസ്. ഇതുസംബന്ധിച്ച ടോം ജോസിന്റെ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്നാണ് വിജലന്‍സിന്റെ നിലപാട്. 3 ദിവസം മുമ്പ് ടോം ജോസ് സര്‍ക്കാരിനു നല്കിയ വിശദീകരണകുറിപ്പും അംഗീകരിക്കാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യൽ.
വിജലന്‍സ് സ് പെഷ്യല് സെൽ എസ്.പി വി.എന്‍ ശശിധരന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ.