കൊച്ചി: മലയാളസിനിമാ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് സൂചന. മുഖ്യമന്ത്രി പിണറായിവിജയന് ലിബര്‍ട്ടീ ബഷീറുമായി ഇതുസംബന്ധിച്ച് നടത്തിയ ചര്‍ച്ചയാണ് നിര്‍ണായകമായത്. പഴയനിരക്കില്‍ തന്നെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീയേറ്ററുടമകള്‍ തയാറാകുമെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറുമായി നടത്തിയ ചര്‍ച്ചയാണ് മലയാള സിനിമാ പ്രതിസന്ധിക്ക് പരിഹാരമാകമെന്ന സൂചന നല്‍കുന്നത്. സിനിമ പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന തുകയുടെ 50 ശതമാനം തീയേറ്റര്‍ ഉടമകള്‍ക്ക് നല്‍കണമെന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യമാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം.
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ 60 ഈസ്റ്റു 40 എന്ന നിലവിലെ അനുപാതത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാണെന്ന് ലിബര്‍ട്ടി ബഷീര്‍ സമ്മതിച്ചതായാണ് അറിയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം 10 ന് കൂടുന്ന എക്സിബിറ്റേഴ്സ് ഫെഡറേഷന് ജനറല്‍ബോഡി യോഗത്തിനു ശേഷമേ ഉണ്ടാകൂ.
ക്രിസ്മസിന് റിലീസ് ചെയ്യേണ്ടിയിരുന്ന 6 മലയാള ചിത്രങ്ങള്‍ക്ക് റിലീസിംഗ് വൈകിയതുമൂലം ആദ്യവാരം തന്നെ 20 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിനിമാനിര്മാതാക്കള് ചൂണ്ടി കാട്ടിയിരുന്നു.
എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നിലപാടുകളില്‍ പ്രതിഷേധിച്ച് പ്രദര്‍ശനം നടന്നുവന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍നിന്ന് പിന്‍വലിച്ചിരുന്നു. പ്രതിസന്ധിക്ക് പരിഹാരമാകാഞ്ഞതോടെ സിനിമാ നിര്‍മാണവും നിര്‍ത്തിവച്ചിരിക്കുകയാണ്.