തിരുപ്പതി: 103 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് വിക്ഷേപിച്ച് ചരിത്രമെഴുതാനൊരുങ്ങി ഐഎസ്ആര്‍ഒ. ഫെബ്രുവരി ആദ്യ ആഴ്ചയിലാവും വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ നടന്നുവരുന്ന ശാസ്ത്രമേളയിലാണ് ഐ.എസ്.ആര്.ഒ. ഇക്കാര്യം അറിയിച്ചത്.
സെക്കന്‍ഡുകളുടൈ വ്യത്യാസത്തിലാവും ഓരോ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തില്‍ വിന്യസിക്കുക. ഇതുവരെ ഒരു ബഹിരാകാശ ഏജന്‍സിയും നൂറിലേറെ ഉപഗ്രഹങ്ങളെ ഒരുമിച്ച് വിക്ഷേപിച്ചിട്ടില്ല. പിഎസ്എല്‍വി സി37 ഉപയോഗിച്ചായിരിക്കും 103 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക.
നേരത്തെ ഡിസംബറില്‍ 83 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി. പിന്നീട് 103 ഉപഗ്രഹങ്ങളാക്കിയപ്പോള് വിക്ഷേപണം ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു.
ഇന്ത്യയുടെ കാര്‍ട്ടോസാറ്റ് അടക്കം മൂന്ന് ഉപഗ്രഹങ്ങളാണ് ഈ വിക്ഷേപണത്തിലുള്ളത്. ബാക്കി 100 ഉപഗ്രഹങ്ങളും വിദേശ രാജ്യങ്ങളുടേതാണ്. യു.എസ്., ജര്‍മനി അടക്കമുള്ള രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വിക്ഷേപണത്തിലുണ്ടാവും.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ 20 ഉപഗ്രഹങ്ങള്‍ ഒരുമിച്ച് ഐഎസ്ആര്‍ഒ ബഹിരാകാശത്ത് എത്തിച്ചിരുന്നു. 2014ല്‍ 37 ഉപഗ്രഹങ്ങളെ ഒരുമിച്ച് ബഹിരാകാശത്ത് എത്തിച്ച റഷ്യയുടേതാണ് നിലവിലുള്ള റെക്കോഡ്.