അഗർത്തല : ത്രിപുരയിൽ ഭൂകമ്പം . ഭൂകമ്പത്തിന്റെ ആഘാതത്തിൽ ഹൃദയ സ്തംഭനം വന്ന് ഒരു സ്ത്രീ മരിച്ചു . നാല് പേർക്ക് പരിക്കേറ്റു . റിച്ചർ സ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂകമ്പം താരതമ്യേന ശക്തമായിരുന്നെന്നാണ് റിപ്പോർട്ട്.
ത്രിപുരയിലെ ധലായ് ജില്ലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനം ഉണ്ടായതോടെ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങിയോടി.
ഒന്നര മിനിറ്റ് നേരം ഭൂചലനം നീണ്ടു നിന്നു. മുപ്പതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ധലായ് ജില്ലയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ നിരവധി സ്ഥലങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
അസമിലും മേഘാലയയിലും ശക്തികുറഞ്ഞ രീതിയിൽ ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.