ശ്രീനഗർ: കശ്മീരിലെ ബാരാമുളളയിൽ സുരക്ഷാസൈനികരും ഭീകരരുമായി ഏറ്റുമുട്ടൽ. വഴിയാത്രക്കാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരേ നിറയൊഴിക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു.
സോപോർ നഗരത്തിനടുത്തുളള ടാർസൂ ഗ്രാമത്തിലാണ് സംഭവം. രണ്ടു ഭീകരരാണ് സംഘത്തിലുണ്ടായിരുന്നത്. അവശേഷിക്കുന്ന ഒരാൾക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരനിൽ നിന്നും സ്ഫോടകവസ്തുക്കളും, ആയുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.