ഗൂഗിൾ പ്ലേസ്റ്റോറിൽ തരംഗം സൃഷ്ടിച്ച് ഭീം

ന്യൂഡൽഹി: ഗൂഗിൾ പ്ലേ സ്റ്റോറിൽ തരംഗം സൃഷ്ടിച്ച് കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഭീം. ഗൂഗിൾ പ്ലേ സ്റ്റോർ സൗജന്യമായി നൽകുന്ന ആപ്പുകളുടെ ലിസ്റ്റിൽ ഭാരത് ഇന്റർഫേസ് ഫോർ മണി എന്ന ഭീം ഒന്നാം സ്ഥാനത്തെത്തി.

ഭാരതത്തിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെടുന്ന ആപ്പുകളുടെ ലിസ്റ്റിലാണ് ഭീം ഒന്നാം സ്ഥാനത്തെത്തിയത്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കുളളിൽത്തന്നെയാണ് ഭീം ഒന്നാമതെത്തിയതെന്നതും ശ്രദ്ധേയമാണ്. ഡിസംബർ 30നാണ് ഡൽഹിയിൽ വച്ചു നടന്ന ഡിജി ധൻ മേളയിൽ വച്ച് പ്രധാനമന്ത്രി ഭീം ഉദ്ഘാടനം ചെയ്തത്.

അഞ്ചിൽ 4.1 റേറ്റിംഗാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ഭീം ഇതു വരെ നേടിയിട്ടുളളത്. ഇതിനോടകം പത്തു ലക്ഷത്തിലധികം പേർ ഭീം ഡൗൺലോഡ് ചെയ്തു കഴിഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ അപ്രസക്തമായെന്ന് പ്രധാനമന്ത്രി

Next Story »

അഴിമതി: മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയ്‌ക്കെതിരേ വിജിലൻസ് ത്വരിതപരിശോധന

HAPPENING NOW

%d bloggers like this: