ശ്രീനഗര്‍: ദേശീയഗാനം മുഴങ്ങവേ കശ്മീര്‍ നിയമസഭയില്‍ ബഹളമുണ്ടാക്കിയ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ പുലിവാല് പിടിച്ചു. അംഗങ്ങള്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനത്തിലായിരുന്നു സംഭവം.
ഗവര്‍ണര്‍ എന്‍.എന്‍ വോറ സഭയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി ബഹളം ആരംഭിച്ചത്. ബഹളം നിയന്ത്രണാതീതമായതോടെ ഗവര്‍ണര്‍ പ്രസംഗം അവസാനിപ്പിച്ച് സഭ വിട്ടുപോയി. തുടര്‍ന്ന് ദേശീയഗാനം മുഴങ്ങിയെങ്കിലും കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ ഗൗനിക്കാതെ ബഹളം തുടരുകയായിരുന്നു.
ദേശീയഗാനം കേട്ടിട്ടും ഗവര്‍ണറും നില്ക്കാന് കൂട്ടാക്കിയില്ല. സംഭവത്തില്‍ കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും ഗവര്‍ണറും മാപ്പു പറയണമെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്ന പറഞ്ഞു. രാജ്യത്തെ അവഹേളിക്കുന്നതിന് തുല്യമായിരുന്നു കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളുടെയും പ്രവര്‍ത്തിയെന്നും രവീന്ദര്‍ റെയ്ന കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ക്രമസമാധാന നില വഷളായെന്ന് ആരോപിച്ചായിരുന്നു കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പ്രതിഷേധവുമായി രംഗത്തെത്തിയത്.