ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറച്ചു. അടിസ്ഥാന വായ്പാ പലിശ നിരക്കാണ് കുറച്ചത്. 0.9 ശതമാനമാണ് കുറവു വരുത്തിയത്. ഇനി എട്ട് ശതമാനം പലിശ നല്കിയാല് മതി. നേരത്തെ ഇത് 8.9 ശതമാനം ആയിരുന്നു. ജനുവരി ഒന്നുമുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വന്നു.
നോട്ട് അസാധുവാക്കിയതിന് ശേഷം ബാങ്കുകളില്‍ നിക്ഷേപം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പലിശനിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്.
മറ്റുബാങ്കുകളും ഇതേപാത പിന്തുടരുമെന്നാണ് സൂചന.