ന്യൂഡൽഹി: ചണ്ഡിഗഢിൽ നിന്നും ലേയിലേയ്ക്കുളള വിമാനസർവ്വീസ് എയർ ഇന്ത്യ പുനരാരംഭിച്ചു. 108ഓളം യാത്രക്കാരുമായി എയർ ഇന്ത്യയുടെ ആദ്യ സർവ്വീസ് ഇന്നലെ രാവിലെ ചണ്ഡിഗഢിൽ വന്നിറങ്ങി. അതേ വിമാനത്തിൽത്തന്നെ 58 യാത്രക്കാർ ലേയിലേയ്ക്കും പറന്നു.
124 സീറ്റുകളുളള എയർബസ് എ319 വിമാനം ആഴ്ച്ചയിൽ മൂന്നു തവണ സർവ്വീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാകും വിമാനസർവ്വീസുണ്ടാവുക. പുതിയ സേവനത്തിന് ജനങ്ങളിൽ നിന്നും നല്ല പ്രതികരണമുണ്ടാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് എയർ ഇന്ത്യയുടെ ചണ്ഡിഗഢ് എയർപോർട്ട് മാനേജർ ആർ.കെ.നേഗി പറഞ്ഞു.