ബിഹാർ: ബിഹാറിലെ ബക്സർ സെൻട്രൽ ജയിലിൽ നിന്നും അഞ്ചു തടവുപുളളികൾ ചാടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി വൈകിയാണ് സംഭവം. സംഭവത്തേത്തുടർന്ന് പ്രദേശത്ത് പൊലീസിന് അതീവജാഗ്രതാനിർദ്ദേശം നൽകി. രക്ഷപ്പെട്ടവർക്കായുളള വ്യാപകതിരച്ചിൽ നടക്കുന്നുണ്ടെങ്കിലും ഇതു വരെ പുരോഗതിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ജയിലിലെ മെഡിക്കൽ വാർഡിന്റെ ടോയിലെറ്റ് ജനൽ തകർത്താണ് ഇവർ രക്ഷപ്പെട്ടതെന്നാണ് പ്രാഥമികവിവരം. ഇവർ രോഗമഭിനയിച്ച് ജയിലിലെ മെഡിക്കൽ വാർഡിൽ പ്രവേശനം തരപ്പെടുത്തുകയായിരുന്നെന്നാണ് വിവരം. സംഭവത്തേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.