കോഴിക്കോട്: എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കശ്മീരി ചീറ്റ എന്ന പേരിലുളള ഗ്രൂപ്പാണ് എം.ടിയുടെ സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് വിവരം. ഇവർ പാകിസ്ഥാൻ സൈബർ അറ്റാക്കേഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കർമാരുടെ ഗ്രൂപ്പ് ആണ്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്സൈറ്റും ഇതേ ഗ്രൂപ്പ് ഹാക്ക് ചെയ്തിരുന്നു. വിമാനത്താവളത്തിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട തരത്തിലുളള കുറിപ്പാണ് എം.ടിയുടെ സൈറ്റിലും ദൃശ്യമായത്.