തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവ്. ചട്ടം ലംഘിച്ച് നിയമനവും സ്ഥാനക്കയറ്റവും നൽകിയെന്ന പരാതിയിലാണ് അന്വേഷണം.
നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് സ്ഥാനക്കയറ്റം നൽകാമോയെന്ന് കോടതി വിജിലൻസിനോട് ആരാഞ്ഞിരുന്നു.
ഒന്നരമാസം മുമ്പ് പായിച്ചിറ നവാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവ്.