ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിൽ രണ്ടു വിമാനങ്ങൾ റൺവേയിൽ മുഖാമുഖമെത്തി. ഇൻഡിഗോയുടേയും സ്പൈസ് ജെറ്റിന്റേയും വിമാനങ്ങളാണ് എതിർ ദിശയിൽ വന്നത്.
ഇൻഡിഗോ വിമാനം പൂനെയിൽ നിന്നും വന്നിറങ്ങുകയും സ്പൈസ് ജെറ്റ് ഹൈദരാബാദിലേക്ക് പോകുന്നതിനായി പറന്നുയരാൻ തയ്യാറെടുക്കുകയുമായിരുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
സംഭവത്തേക്കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന് റിപ്പോർട്ട് നൽകിയതായും അന്വേഷണം അറിയിച്ചതായും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.