ന്യൂഡൽഹി: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇടപെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മോചനത്തിനായി കേന്ദ്രസർക്കാർ സാധ്യമായ വഴികളെല്ലാം തേടുന്നുണ്ടെന്നും സുഷമ സ്വരാജ് ട്വിറ്ററിൽ വ്യക്തമാക്കി.
ഫാദറിന്റെ വീഡിയോ കണ്ടുവെന്നും ഫാദര്‍ ഇന്ത്യന്‍ പൗരനാണെന്നും എല്ലാ ഇന്ത്യാക്കാരുടെയും ജീവൻ സർക്കാരിന് പ്രധാനപ്പെട്ടതാണെന്നും സുഷമ ട്വീറ്റിൽ പറയുന്നു.