ന്യൂഡൽഹി: ഓഹരി നിക്ഷേപങ്ങളിൽ നിന്നുളള വരുമാനത്തിന് അധികനികുതിയീടാക്കില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി. പ്രധാനമന്ത്രിയുടെ മൻ കി ബാത് പ്രസംഗത്തേത്തുടർന്ന് ഓഹരി നിക്ഷേപങ്ങളിലെ വരുമാനത്തിന് അധിക നികുതിയീടാക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
ഇത്തരം റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നേരിട്ടോ അല്ലാതെയോ ഇത്തരത്തിൽ ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്ന് അരുൺ ജയ്റ്റ്ലി പറഞ്ഞു.