അമൃത് സർ: പാകിസ്ഥാനിലെ ലാഹോർ ജയിലിൽ സഹതടവുകാരുടെ അടിയേറ്റ് മരിച്ച സരബ്ജിത് സിംഗിന്റെ സഹോദരി ദൽബീർ കൗർ ബിജെപിയിൽ. അമൃത്സറിൽ നടന്ന ചടങ്ങിലാണ് ദൽബീർ കൗർ പാർട്ടിയിൽ ചേർന്നത്.
സംസ്ഥാനത്തെ മുതിർന്ന ബിജെപി നേതാക്കൾ സന്നിഹിതരായിരുന്നു. പാകിസ്ഥാൻ അന്യായമായി തടവിൽ പാർപ്പിച്ച സഹോദരനെ മോചിപ്പിക്കാൻ ദൽബീറിന്റെ നേതൃത്വത്തിൽ നടത്തിയ നിയമ പോരാട്ടം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.
വരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ദൽബീർ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്നാണ് സൂചന