കൊളംബോ: അണ്ടർ 19 ഏഷ്യാ കപ്പിൽ ഭാരതം തുടർച്ചയായ മൂന്നാം തവണയും മുത്തമിട്ടു. ശ്രീലങ്കയെ ഫൈനലിൽ 34 റൺസിന് അടിയറവു പറയിച്ചാണ് ഭാരതത്തിന്റെ ചുണക്കുട്ടികൾ തങ്ങളുടെ തട്ടകമുറപ്പിച്ചത്.
ആദ്യം ബാറ്റിംഗിനിറങ്ങിയ ഭാരതം 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 273 റൺസെടുത്തു. നന്നായി കളി ആരംഭിച്ച ശ്രീലങ്ക 30 ഓവറുകൾ പിന്നിട്ടപ്പൊഴേയ്ക്കും അടി പതറുകയായിരുന്നു. 48.4ആമത്തെ ഓവറിൽ 239 റൺസെടുത്ത് ലങ്കൻ യുവസൈന്യം തോൽവി സമ്മതിക്കുകയായിരുന്നു.
ബാറ്റിംഗിൽ 29 റൺസും, ബൗളിംഗിൽ നാലു വിക്കറ്റും നേടി ഇന്ത്യൻ ക്യാപ്റ്റൻ അഭിഷേക് ശർമ്മ ഫൈനൽ മത്സരത്തിൽ മിന്നും താരമായി. ഇന്ത്യൻ ഓപ്പണർ ഹിമാൻഷു റാണയാണ് പരമ്പരയിലെ താരം.