ന്യൂഡല്‍ഹി: താന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നുള്ള വാര്‍ത്ത വ്യാജമാണെന്ന് ക്രിക്കറ്റ് താരം ഹര്ഭജന് സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്ഭജന് രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ചത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹര്ഭജന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു. ജലന്ധറിലെ സ്ഥാനാര്‍ത്ഥിയായി ഹര്ഭജന് മത്സരിക്കുമെന്നും ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നുവെന്നും ഒരു ദേശീയമാദ്ധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്ത വന്നതിന് പിന്നാലെ കോണ്‍ഗ്രസ് പഞ്ചാബ് ഘടകം അദ്ധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് ഹര്‍ഭജനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹര്ഭജന് ട്വിറ്ററിലൂടെ സ്ഥാനാര്‍ത്ഥിത്വ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയത്. തനിക്ക് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ താത്പര്യമില്ലെന്നും വെറുതെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഭാജി ട്വീറ്റില്‍ പറയുന്നു.
അടുത്ത വര്‍ഷമാണ് പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.