തിരുവനന്തപുരം: സിനിമാസമരത്തേത്തുടർന്ന് നിലവിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ തീയറ്ററുകളിൽ നിന്നും പിൻവലിക്കില്ലെന്ന് ചലച്ചിത്രനിർമ്മാതാക്കൾ അറിയിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം തിങ്കളാഴ്ച്ചയുണ്ടാകും.
നിലവിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചലച്ചിത്രങ്ങൾ പിൻവലിക്കുന്നത് അന്യഭാഷാചിത്രങ്ങളെ സഹായിച്ചേക്കാമെന്നതിനാലാണ് ഈ തീരുമാനമെന്നാണ് വിവരം. സമരം ശക്തമായതോടെ തീയറ്റർ ഉടമകൾക്കെതിരേ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ക്രിസ്തുമസിന് ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തോടൊപ്പം നിലവിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ പിൻവലിക്കാനും നേരത്തേ തീരുമാനമായത്. എന്നാൽ ആ തീരുമാനം പിൻവലിക്കുമെന്നാണ് പുതുതായി ലഭിക്കുന്ന വിവരം.
ഇപ്പൊഴും നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്ന മോഹൻലാലിന്റെ പുലിമുരുകൻ, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സിനിമകളും പിൻവലിക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു.