കൊച്ചി: മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാന്‍ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്. എറണാകുളം ജില്ലയിലെ എല്ലാ അനധികൃത ശീതളപാനീയ ശാലകളും അടപ്പിക്കുമെന്ന് ഡി.എം.ഒ. ജില്ലയില്‍ മഞ്ഞപ്പിത്തം ക്രമാതീതമായി പടര്‍ന്നതോടെയാണ് നടപടി.
വേനല്‍കടുക്കുന്നതോടെ രോഗം പടരാനുള്ള സാധ്യതകണക്കിലെടുത്ത് അനധികൃതമായും വൃത്തിഹീനമായും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ എല്ലാ ശീതള പാനീയ ശാലകളും അടപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഇതിനായി റവന്യൂ , പൊലിസ് അധികാരികളുടെ സഹായം തേടുമെന്നും ഡി.എം.ഒ എന്‍.കെ കുട്ടപ്പന് പറഞ്ഞു.
ജില്ലയില്‍ കഴിഞ്ഞ 25 ദിവസത്തിനിടെ 439 പേരില്‍ മഞ്ഞപ്പിത്തം കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് നെല്ലികുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണശാലയില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. രോഗം പപടര്ത്തുന്ന ഭക്ഷണം കഴിച്ച് 15 മുതല്‍ 45 ദിവസം കഴിഞ്ഞെ രോഗലക്ഷണം പ്രകടിപ്പിക്കു. ഇതിനോടകമാകും രോഗം മറ്റുള്ളവരിലേക്ക് പടര്ത്തുന്നതെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു.
രോഗം പടര്‍ന്നതോടെ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പ്രശ്നബാധിത മേഖലകളില്‍ ആഘോഷചടങ്ങുകളില്‍ നിന്നും ശീതളപാനീയങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.