അബുദാബി: അബുദാബിയിൽ ബ്യൂട്ടി സലൂണുകളിലെ ജോലിക്കാര്‍ക്ക് ലൈസന്‍സ് നിർബന്ധമാക്കുന്നു. അബുദാബി ഗുണമേന്മ-യോഗ്യത സമിതിയിൽ നിന്നാണ് പുതിയ ലൈസന്‍സ് നേടേണ്ടത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനുമായാണ് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതർ അറിയിച്ചു.
അബുദാബി എമിറേറ്റില്‍ ബ്യൂട്ടി സലൂണികളിലെയും ബാര്‍ബര്‍ ഷോപ്പുകളിലെയും ജോലിക്കാര്‍ക്ക് അബുദാബി ഗുണമേന്മ-യോഗ്യത സമിതിയുടെ കീഴിലാണ് പുതിയ ലൈസന്‍സ് സമ്പ്രദായം ഏർപ്പെടുത്തുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനകം ജോലിക്കാർ പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്നും നിർദ്ദേശമുണ്ട് . അബുദാബി ഗുണമേന്മ-യോഗ്യത സമിതിയില്‍ അപേക്ഷ നൽകിയാണ് ലൈസന്‍സ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. തൊഴില്‍ വൈദഗ്ദ്ധ്യത്തോടൊപ്പം ജീവനക്കാര്‍ ആരോഗ്യ-സുരക്ഷാ കാര്യങ്ങളില്‍ പരിശീലനവും നേടിയിരിക്കണം.
എഴുത്തു പരീക്ഷയും, പ്രാക്ടിക്കല്‍ പരീക്ഷകളിലൂടെയും തൊഴിൽ വൈദഗ്ദ്ധ്യം പരിശോധിച്ചശേഷം പരീക്ഷ വിജയിക്കുന്നവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റും എമിറേറ്റില്‍ ജോലി ചെയ്യുന്നതിനുളള ലൈസന്‍സും അനുവദിക്കും. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തില്‍ ഓരോ സ്ഥാപനത്തിലെയും 20 ശതമാനം ജോലിക്കാര്‍ ലൈസന്‍സ് നേടിയിരിക്കണമെന്നാണ് നിബന്ധന ഉളളത്. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും കൂടുതല്‍ മികച്ച സേവനം ലഭ്യമാക്കുന്നതിനും വേണ്ടിയാണ് പുതിയ ലൈസൻസ് പദ്ധതി നടപ്പാക്കുന്നതെന്ന് അബുദാബി ഗുണമേന്മ-യോഗ്യത സമിതി അധികൃതർ വ്യക്തമാക്കി.