ചെന്നൈ: തമിഴ് നാട് സെക്രട്ടറിയേറ്റിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. നേരത്തേ ചീഫ് സെക്രട്ടറി പി.രാമമോഹനറാവുവിന്റെ വീട്ടിൽ ആദായനികുതിവകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായി സെക്രട്ടറിയേറ്റിലെ റാവുവിന്റെ ഓഫീസിലാണ് പരിശോധന നടത്തിയത്.
ഇന്നു രാവിലെ അഞ്ചരയോടെ റാവുവിന്റെ വീട്ടിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ഉച്ചയോടെ സെക്രട്ടേറിയറ്റിലെ ഓഫീസിലും പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കിയത് സി.ആർ.പി.എഫ് സൈനികരാണ്. ഇതോടൊപ്പം കർണ്ണാടകയിലും, ആന്ധ്രയിലുമുളള റാവുവിന്റെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
കളളപ്പണക്കേസിൽ അറസ്റ്റിലായ ഖനി വ്യവസായി ശേഖർ റെഡ്ഡിയുമായി റാവുവിനു ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.