ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം പ്രഖ്യാപിച്ചു. കവിയും, ഗാനരചയിതാവും, മാദ്ധ്യമപ്രവർത്തകനുമായ പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്ക്കാരം ലഭ്യമായത്. വ്യാസമഹാഭാരതത്തെ അടിസ്ഥാനമാക്കി ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവിതകഥ പറയുന്ന കൃതിയാണ് ശ്യാമമാധവം.
ഡൽഹിയിൽ ചേർന്ന സാഹിത്യ അക്കാദമിയുടെ വാർഷികയോഗമാണ് പുരസ്ക്കാരത്തിനായി ശ്യാമമാധവം തിരഞ്ഞെടുത്തത്.
നിരവധി പുരസ്കാരങ്ങൾ ഇതിനോടകം തന്നെ പ്രഭാവർമ്മയെ തേടിയെത്തിയിട്ടുണ്ട്. വയലാർ അവാർഡ്, കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം, മഹാകവി പി പുരസ്ക്കാരം, വൈലോപ്പിളളി പുരസ്ക്കാരം, ചങ്ങമ്പുഴ പുരസ്ക്കാരം, അങ്കണം പുരസ്ക്കാരം, മൂലൂർ പുരസ്ക്കാരം തുടങ്ങിയവ അവയിൽ പ്രമുഖമാണ്.
ശ്യാമമാധവം, ആർദ്രം, സൗപർണ്ണിക, അർക്കപൂർണ്ണിമ, ചന്ദനനാഴി തുടങ്ങിയവ പ്രഭാവർമ്മയുടെ പ്രധാന കൃതികളാണ്.