ന്യൂഡൽഹി: പ്രശസ്ത പരിസ്ഥിതിപ്രവർത്തകനും, ഗാന്ധിയനും, മാദ്ധ്യമപ്രവർത്തകനുമായ അനുപം മിശ്ര അന്തരിച്ചു. ഡൽഹിയിലെ എയിംസിൽ അർബുദബാധയെത്തുടർന്നുളള ചികിത്സയ്ക്കിടെയായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു.
ജൈവസമ്പത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഭാരതത്തിലങ്ങോളമിങ്ങോളമുളള ഗ്രാമങ്ങളിൽ സഞ്ചരിച്ച് പരിസ്ഥിതി, ജലസംരക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 1996ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി പര്യാവൺ പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.