കൊച്ചി: കൊച്ചിയിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ പണിമുടക്കിൽ. യാത്രക്കാർ വലയുന്നു. എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വേ സ്റ്റേഷനുകളിലെ ഓട്ടോ ഡ്രൈവര്‍മാരാണ് രാവിലെ മുതല്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നത്. ഇന്ന് പുലർച്ചെ, ഓണ്‍ലൈന്‍ ടാക്സി തടഞ്ഞ ഓട്ടോ ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്.
ഓട്ടോ ഡ്രൈവർമാര്‍ പണി മുടക്കിയതോടെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയ യാത്രക്കാര്‍ വലഞ്ഞു. അതേസമയം ഓണ്‍ലൈന്‍ ടാക്സികള്‍ തടയുന്ന ഓട്ടോ ടാക്സി തൊഴിലാളികളുടെ നടപടിക്കെതിരേ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം ഗായിക സയനോര സഞ്ചരിച്ച ഓണ്‍ലൈന്‍ ടാക്സി നോര്‍ത്ത് സ്റ്റേഷനിലെ ഓട്ടോ തൊഴിലാളികള്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത്തരം പരാതികള്‍ വ്യാപകമായതോടെയാണ് പോലീസ് കര്‍ശന നടപടി ആരംഭിച്ചതും.
എന്നാല്‍ ഓണ്‍ലൈന്‍ ടാക്സികള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഓട്ടോ തൊഴിലാളികൾ. പ്രശ്നം ഇത്രയും വഷളായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് സമയോചിതമായ ഇടപെടല്‍ ഉണ്ടാകുന്നില്ലന്നും ആരോപണം ശക്തമാണ്.