പാംപോർ: പാംപോറിൽ സൈനികരുടെ വാഹനവ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളി ജവാനും. മട്ടന്നൂർ സ്വദേശി സി.രതീഷാണ് കൊല്ലപ്പെട്ടത്.
രതീഷിന്റെ മൃതദേഹം ഇന്നു വൈകിട്ടോടെ കണ്ണൂരിലെത്തിക്കും. ശ്രീനഗർ – ജമ്മു ദേശീയപാതയിൽ വച്ചായിരുന്നു ആക്രമണം. സൈനിക വാഹനവ്യൂഹത്തിനു നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു.