ന്യൂഡൽഹി : കരസേനയുടെയും വ്യോമസേനയുടെയും പുതിയ തലവന്മാരെ പ്രഖ്യാപിച്ചു . ലെഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്താണ് കരസേന മേധാവി. എയർ മാർഷൽ ബി എസ് ധനോവയാണ് വ്യോമസേന മേധാവി.
നിലവിലെ കരസേന മേധാവി ദൽബീർ സിംഗ് സുഹാഗും വ്യോമസേന മേധാവി അരൂപ് രാഹയും ഡിസംബർ 31 ന് വിരമിക്കുന്നതോടെയാണ് പുതിയ മേധാവിമാരെ പ്രഖ്യാപിച്ചത്.
ഐബിയുടേയും റോയുടേയും തലവന്മാരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജാർഖണ്ഡ് കേഡർ ഐ പി എസ് ഉദ്യോഗസ്ഥനായ രാജീവ് ജെയിനാണ് ഐബിയുടെ പുതിയ മേധാവി. മദ്ധ്യപ്രദേശ് കേഡർ ഉദ്യോഗസ്ഥനായ അനിൽ ദസ്മാനയാണ് ഇനി റോയെ നയിക്കുക.