ശ്രീനഗർ : ജമ്മു കശ്മീരിലെ പാമ്പോറിൽ സൈനിക വാഹനവ്യൂഹത്തിന് നേരേ ഭീകരാക്രമണം . മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ശ്രീനഗർ – ജമ്മു ദേശീയപാതയിൽ വച്ചായിരുന്നു ആക്രമണം.
സൈനിക വ്യൂഹത്തിന് നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . ജനവാസ മേഖലയിലേക്ക് ഭീകരർ കടന്നെന്നാണ് നിഗമനം
.