ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.21 രൂപയും ഡീസല്‍ 1.79 രൂപയുമാണ് വര്‍ധിച്ചത്. അര്‍ധരാത്രി മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ച് രണ്ടാഴ്ച കൂടുമ്പോള്‍ ഇന്ധനവിലയില്‍ മാറ്റം വരുത്താന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട്. ഇതനുസരിച്ചാണ് തീരുമാനം. ഈ മാസം ആദ്യം പെട്രോളിന് 13 പൈസ വര്‍ധിപ്പിച്ച കമ്പനികള്‍ ഡീസലിന് 12 പൈസ കുറയ്ക്കുകയും ചെയ്തിരുന്നു.