പെരുമ്പാവൂര്‍: വിനോദസഞ്ചാര കേന്ദ്രമായ പെരുമ്പാവൂര്‍ പാണിയേലി പോരില്‍ നാലു പേര് മുങ്ങിമരിച്ചു. അവധി ആഘോഷിക്കാനെത്തിയ മൂന്നു വിദ്യാര്‍ത്ഥികളും സ്വകാര്യ റിസോര്‍ട്ട് ഉടമയുമാണ് മരിച്ചത്.
വയനാട് സ്വദേശി അനുപം, യുപി സ്വദേശി ആദിത്യപട്ടേല്, ബീഹാര്‍ സ്വദേശി അനുഭവ് ചന്ദ്ര എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. ഡെല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് വിദ്യാര്‍ത്ഥികളായ ഇവര്‍ കഴിഞ്ഞ ദിവസമാണ് പെരുമ്പാവൂരിലെത്തിയത്. ബെന്നിയുടെ മകളുടെ സുഹൃത്തുക്കളും കൂടിയാണ് മരിച്ച വിദ്യാര്‍ത്ഥികള്‍.
മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശക്തമായ അടിയൊഴുക്കുള്ള ഭാഗത്തായിരുന്നു അപകടം. ഫയര്‍ ഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.