ജൂനിയർ ഹോക്കി ലോകകപ്പിൽ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. സെമിയിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.
സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. സിമ്രാൻജീത്ത് സിംഗ്, ഹർമൻപ്രീത് സിംഗ് എന്നിവരാണ് ഗോൾ നേടിയത്. മാർക്ക് സെറാഹിമിന്റെ വകയാണ് സ്പെയിന്റെ ആശ്വാസ ഗോൾ.