സോളന്‍(ഹിമാചല്‍പ്രദേശ്): പത്ത് വര്‍ഷത്തെ യുപിഎ ഭരണകാലത്ത് ഉണ്ടായ അഴിമതികള്‍ ജനം മറന്നിട്ടില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. രണ്ടര വര്‍ഷമായി എന്ത് നേടിയെന്ന രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ പരാമര്‍ശിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം. ഇന്ത്യയ്ക്ക് നല്ല വീക്ഷണങ്ങള്‍ മുന്നോട്ടുവെയ്ക്കാന്‍ കെല്പുളള ഒരു പ്രധാനമന്ത്രിയെ കിട്ടിയെന്നതാണ് രാഹുലിന്റെ ചോദ്യത്തിനുളള ആദ്യത്തെ ഉത്തരമെന്ന് അമിത് ഷാ പറഞ്ഞു.
മന്മോഹന് സിംഗ് ഭരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം രാഹുലും സോണിയാഗാന്ധിയും മാത്രമേ കേള്ക്കുന്നുണ്ടായിരുന്നുളളൂ. എന്നാല്‍ ഇന്ന് അതല്ല, രാജ്യത്തിന് വേണ്ടി സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമുക്കുളളത്. കോണ്‍ഗ്രസിന്റെ വക്താവായിട്ടാണ് മന്‍മോഹന്‍സിംഗ് രാജ്യം ഭരിച്ചതെന്നും അമിത് ഷാ പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലെ സോളനില്‍ ത്രിദേവ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തില്‍ ദീര്‍ഘകാലത്തെ അനുഭവ പാരമ്പര്യമുളള രാഷ്ട്രപതിക്ക് പോലും പാര്‍ലമെന്റില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വേദനയുണ്ടാക്കിയതായി അമിത് ഷാ ചൂണ്ടിക്കാട്ടി. ഹിമാചല്‍പ്രദേശില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഉചിതമായ സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും കോണ്‍ഗ്രസ് മുക്ത ഭാരതം സാദ്ധ്യമാണെങ്കില്‍ ഹിമാചല്‍പ്രദേശിലും അത് നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.