തിരുവനന്തപുരം : കേരള ടെക്നിക്കൽ സർവകലാശാല പരീക്ഷാ നടത്തിപ്പിലെ അപാകതകൾക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. പരീക്ഷാ തിയതി സംബന്ധിച്ച വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ യൂണിവേഴ്സിറ്റിയും വിദ്യാഭ്യാസ മന്ത്രിയും ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി.കേരള ടെക്നിക്കൽ സർവകലാശാല പ്രോ -വൈസ് ചാൻസലർ അബ്ദുൾ റഹ്മാന്റെ തിരുവനന്തപുരം കവടിയാറിലെ ഫ്ലാറ്റ് വിദ്യാർത്ഥികൾ ഉപരോധിച്ചു.
അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ തങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി . പരീക്ഷ അനിശ്ചിതകാലത്തേക്ക് മാറ്റി വച്ചു എന്ന് പറഞ്ഞതിനു ശേഷം പെട്ടെന്ന് നടത്താൻ തീരുമാനിച്ചത് അന്യസംസ്ഥാന വിദ്യാർത്ഥികളേയും എൻ ആർ ഐകളേയും കഷ്ടപ്പെടുത്തുന്ന നയമാണെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു