ദുബായ്: നബിദിനം പ്രമാണിച്ച് യു.എ.ഇ.യില്‍ ഡിസംബര്‍ 11- ന് പൊതു അവധി പ്രഖ്യാപിച്ചു. ഗവണ്മെന്റ് ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് അവധിയായിരിക്കുമെന്ന് ‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ്’ അറിയിച്ചു.
മാനവ വിഭവശേഷി മന്ത്രി സഖര്‍ ഗോബാഷ് ആണ് സ്വകാര്യമേഖലയുടെ അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു ഇതോടെ ഈ വാരാന്ത്യം 3ദിവസം അവധി ലഭിക്കും.