ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിന്റെ പുതിയ ഡിസിസി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ജില്ലാ അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ ലിസ്റ്റ് അനുസരിച്ച് ബിന്ദു കൃഷ്ണ, എം ലിജു, ടിഎന്‍ പ്രതാപന്, ടി സിദ്ദിഖ് തുടങ്ങിയവര്‍ ഡിസിസി പ്രസിഡന്റുമാരാകും.
പുതിയ ലിസ്റ്റില്‍ ബിന്ദു കൃഷ്ണയാണ് ഏക വനിത. നിലവിലുള്ള പ്രസിഡന്റുമാര്‍ ആരെയും വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെതന്നെ തീരുമാനിച്ചിരുന്നു.നേരത്തെ, ഉമ്മന്‍ ചാണ്ടി, വി.എം.സുധീരന്, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുല്‍ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് പുതിയ പട്ടിക ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ഡിസിസി അദ്ധ്യക്ഷന്മാരുടെ ലിസ്റ്റ്- നെയ്യാറ്റിന്‍കര സനല്‍ (തിരുവനന്തപുരം), ബിന്ദു കൃഷ്ണ (കൊല്ലം), എം ലിജു (ആലപ്പുഴ), ബാബു ജോര്‍ജ് (പത്തനംതിട്ട), ഇബ്രാഹീംകുട്ടി കല്ലാര്‍ (ഇടുക്കി), ജോഷി ഫിലിപ്പ് (കോട്ടയം), ടി.ജെ വിനോദ് (എറണാകുളം), ടി.എന്‍ പ്രതാപന് (തൃശ്ശൂര്‍), വി.കെ ശ്രീകണ്ഠന് (പാലക്കാട്), വി വി പ്രകാശ് (മലപ്പുറം), ടി സിദ്ദിഖ് (കോഴിക്കോട്), ഐ.സി ബാലകൃഷ്ണന് (വയനാട്), സതീശന് പാച്ചേനി (കണ്ണൂര്‍), ഹക്കീം കുന്നേല്‍ (കാസര്‍കോട്).