ന്യൂഡൽഹി: കൂടുതൽ സാമ്പത്തിക ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കാർഡ് ഉപയോഗിച്ച് പെട്രോളും ഡീസലും വാങ്ങുന്നവർക്ക് ഇളവ് അനുവദിച്ചു. കാർഡ് ഇടപാടിന് ദശാംശം 75 ശതമാനം വിലക്കുറവ് ലഭിക്കും. സബർബൻ ട്രെയിനിലെ മന്ത്ലി,സീസൺ യാത്രക്കാർക്ക് ദശാംശം അഞ്ചേ ശതമാനം ഇളവ് ലഭിക്കുമെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു.
റെയിൽവേ ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗിന് പത്ത് ലക്ഷത്തിന്റെ അപകട ഇൻഷുറൻസ് ലഭ്യമാക്കും. ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് 8 ശതമാനവും ജനറൽ ഇൻഷുറൻസിന് പത്ത് ശതമാനവും ഇളവ് അനുവദിച്ചതായി അരുൺ ജെയ്റ്റ്ലി അറിയിച്ചു.
ടോള്‍ ബൂത്തില്‍ കാര്‍ഡ് വഴി പണമടച്ചാല്‍ 10 ശതമാനം ഇളവ് ലഭിയ്ക്കുമെന്നും കിസാന്‍ കാര്‍ഡ് ഉള്ള കര്‍ഷകര്‍ക്ക് നബാര്‍ഡ് ഇ-റുപേ കാര്‍ഡ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.