ചെന്നൈ: തുഗ്ലക്ക് വാരികയുടെ സ്ഥാപക എഡിറ്ററും, നടനും, ആക്ഷേപസാഹിത്യകാരനും, രാഷ്ട്രീയനിരീക്ഷകനുമായ ചോ രാമസ്വാമി (ശ്രീനിവാസ അയ്യർ രാമസ്വാമി 82) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.40നായിരുന്നു അന്ത്യം.
നാടകകൃത്ത്, നടൻ, ഹാസ്യതാരം, സംവിധായകൻ, അഭിഭാഷകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രാമസ്വാമി ശ്വാസകോശസംബന്ധമായ രോഗത്തേത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
89ഓളം സിനിമകളിൽ വേഷമിട്ട രാമസ്വാമി ജയലളിതയുമായി ഏറെയടുപ്പമുണ്ടായിരുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ്.
1999 മുതൽ 2005 വരെ രാജ്യസഭാ എം.പിയായും ചോ രാമസ്വാമി സേവനമനുഷ്ഠിച്ചിട്ടുണ്ട്.