മലപ്പുറം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ താരങ്ങളുടെ താരമാണ് കാണികളായി എത്തുന്ന കായികപ്രേമികൾ. കൗമാരതാരങ്ങൾക്ക് പ്രോത്സാഹനവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളാണ് കാണികളായി എത്തിയിരുന്നത്.
ഫുട്ബാള്‍ ഉള്‍പ്പെടെ കായികഇനങ്ങള്‍ ജീവനായി കൊണ്ടുനടക്കുന്ന മലപ്പുറത്തിന്റെ മണ്ണില്‍ കൗമാരകായികോത്സവമെത്തിയതിനെ പേരിനെ അന്വര്‍ഥമാക്കുംവിധം ഉത്സവമാക്കുകയായിരുന്നു കാണികള്‍.
കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിലെ ഗാലറികള്‍ എന്നും രാവിലെ തന്നെ നിറഞ്ഞു കവിയും. രക്ഷിതാക്കളേയും അധ്യാപകരേയും കൂടാതെ കായിക ഇനങ്ങളെ നെഞ്ചേറ്റുന്ന ആയിരങ്ങളാണ് ദിവസവും എത്തിയിരുന്നത്. മൈതാനത്തിന്റെ കിഴക്കുഭാഗത്ത് ഗാലറി ഒരുക്കിയിരുന്നെങ്കില്‍ കാഴ്ച കൂടുതല്‍ അടുത്തായേനെയെന്ന പരിഭവം മാത്രമെ ഇവര്‍ക്കുണ്ടായിരുന്നുള്ളൂ.
ജില്ലയില്‍ ആദ്യമായി എത്തിയ കൗമാരകായികോത്സത്തിലെ താരങ്ങളെ നിറഞ്ഞ മനസോടെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ഓരോരുത്തരും.