മലപ്പുറം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം. 28 സ്വര്‍ണത്തോടെ 255 പോയിന്റ് കരസ്ഥമാക്കിയാണ് പാലക്കാട് വിജയകിരീടം സ്വന്തമാക്കിയത്. 247 പോയിന്റ് നേടിയ എറണാകുളം ജില്ലയാണ് രണ്ടാമത്. 101 പോയിന്റ് നേടി കോഴിക്കോട് മൂന്നാമതെത്തി.
സ്കൂള്‍ അടിസ്ഥാനത്തില്‍ 117 പോയിന്റ് നേടി കോതമംഗലം മാര്‍ബേസില്‍ ഒന്നും 102 പോയിന്റ് നേടിയ പാലക്കാട് കല്ലടി എച്ച്എസ് രണ്ടുംസ്ഥാനം നേടി. കല്ലടിയുടെ പോയിന്റാണ് പാലക്കാടിനെ വിജയകിരീടത്തില്‍ എത്തിച്ചത്.
സ്പ്രിന്റ് ഇനങ്ങളില്‍ എറണാകുളത്തിന്റെ ആധിപത്യം തകര്‍ത്തതും ദീര്‍ഘദൂര ഇനങ്ങളില്‍ സ്വന്തം ആധിപത്യം നിലനിര്‍ത്തിയതും പാലക്കാടിന് തുണയായി. സമ്മാനദാനം മറ്റൊരു ദിവസം മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.